25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ലളിത സഹസ്രനാമാര്‍ച്ചന നടത്തുന്നു

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ലളിത സഹസ്രനാമാര്‍ച്ചന നടത്തുന്നു

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ശിവരാത്രിക്ക് സമൂഹ ലളിത സഹസ്രനാമാര്‍ച്ചന നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉച്ചക്ക് 2 മണിക്ക് ടൗണ്‍ ഹാളില്‍ പ്രാണശക്തിപൂജക്ക് ശേഷം നൂറ് കണക്കിന് പേര്‍ നാമജപവുമായി ക്ഷേത്രനടയില്‍ എത്തും. ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4:30ന് ആരംഭിക്കുന്ന ലളിത സഹസ്രനാമജപം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും. ലളിത സഹസ്ര നാമത്തിന് സ്വാമി ഉദിത് ചൈതന്യ നേതൃത്വം നല്‍കും. ആലീസ് ഉണ്ണികൃഷ്ണന്‍ നാമം ചൊല്ലും. ഹിന്ദി മേഖലയില്‍ ഭജന്‍സിന് പ്രശസ്തിയാര്‍ജിച്ച മൈഥിലി ടാക്കൂര്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. ഭാരവാഹികളായ അഡ്വ: രവിചങ്കത്ത്, മധു.കെ. നായര്‍, ഡോ: കെ ബി. പ്രഭാകരന്‍, പ്രൊഫ: വൈശ്രവണത്ത് നാരായണന്‍ നമ്പൂതിരി, ശശികുമാര്‍ കൊടമന തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!