25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം; പ്രാദേശിക പൂരാഘോഷ കമ്മിറ്റികള്‍ക്ക് നിര്‍ദേശങ്ങള്‍...

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം; പ്രാദേശിക പൂരാഘോഷ കമ്മിറ്റികള്‍ക്ക് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റികള്‍ക്ക് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാര്‍ച്ച് 1 ഞായറാഴ്ച നടക്കുന്ന പൂരമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തുന്ന വിവിധ ആഘോഷകമ്മിറ്റികളുടെ എല്ലാ കലാപരിപാടികള്‍ക്കും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി അറിയിച്ചു.കാവടി, തെയ്യം, ശിങ്കാരിമേളം, കരിങ്കാളിക്കൂട്ടം ഉള്‍പ്പെടെ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും കേന്ദ്ര പൂരാഘോഷ കമ്മിറ്റി നല്‍കുന്ന രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 15 (ഞായര്‍) രാവിലെ 10 മണിക്ക് മുമ്പായി കമ്മിറ്റി ഭാരവാഹികള്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത ആഘോഷ സംഘങ്ങളെ പൂര മഹോത്സവത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് കമ്മിറ്റി പ്രത്യേകം അറിയിച്ചു. അതേസമയം, പൂരം തലേന്ന് ഫെബ്രുവരി 28 ന് ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പതിര്‍വാണിഭം നടക്കുന്നതിനാല്‍ അന്നേദിവസം ക്ഷേത്ര ഗ്രൗണ്ടിലോ പരിസര പ്രദേശങ്ങളിലോ ബന്ധപ്പെട്ട ആഘോഷ കമ്മിറ്റികളുടെ ഭാഗത്തുനിന്ന് പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും, കേന്ദ്ര പൂരാഘോഷ കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

ADVERTISEMENT
error: Content is protected !!