28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പൊതുസമ്മേളനവും റാലിയും സംഘടിപ്പിച്ചു

പൊതുസമ്മേളനവും റാലിയും സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് കൊണ്ട് വരുന്ന നിയമങ്ങളെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമായി മാറിയെന്ന് എഫ് ഐ ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എച്ച് . മുഹമ്മദ്. ദേശീയ പണിമുടക്കിന്റെ ഭാഗമായി എഫ് ഐ ടി യു ജില്ലാ കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. ലേബര്‍ കോഡുകളും തൊഴിലുറപ്പ് ഭേദഗതിയും ഇന്ത്യ യു എസ് വ്യാപാര കരാറുമെല്ലാം അതിനു ദാഹരണങ്ങളാണെന്നും എം.എച്ച് . മുഹമ്മദ് പറഞ്ഞു.

എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു.വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഉമൈറ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ആര്‍ എന്‍ ടി യു ജില്ലാ പ്രസിഡന്റ് പി.ജെ.മോന്‍സി, എസ് ഡി റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് മജീദ് പുത്തന്‍ച്ചിറ, കെ എ വി പി സംസ്ഥാന കണ്‍വീനര്‍ ടി .കെ .മുകുന്ദന്‍ , വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുലൈഖ അബ്ദുള്‍ അസീസ്, പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ സെക്രട്ടറി സി.എം.അബ്ദുള്‍ അസീസ്, കാറ്ററിംഗ് & ഹോട്ടല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സരസ്വതി വലപ്പാട് തുടങ്ങി
നിരവധി പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!