29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി

അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി

45

പുസ്തക സമാഹരണത്തോടെ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അവരുടെ
വിജ്ഞാന്‍വാടികളിലേക്കും ,സാമൂഹ്യ പഠന മുറികളിലേക്കുള്ള സര്‍ക്കാരിന്റെ പുസ്തക സമാഹരണ പദ്ധതിയാണ് അക്ഷരോന്നതി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ കെ ഷിബു ആദ്യ പുസ്തകം കൈമാറിക്കൊണ്ട് അക്ഷരോന്നതി പഞ്ചായത്ത് തല പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കമല സുരയ്യ സ്മാരക കേന്ദ്രത്തിലെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ ചേര്‍ന്ന അക്ഷരോന്നതി സംഗമത്തില്‍ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ഹസ്സന്‍ അധ്യക്ഷനായി.

ചെറുകഥാകൃത്ത് റഫീക്ക് പട്ടേരി, കവയിത്രി ഷീബ ദിനേശ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈനബ ഷുക്കൂര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എച്ച് ആബിദ്, കെ പി ധര്‍മ്മന്‍, സി സി ജയന്തി, സംഘാടകസമിതി കണ്‍വീനര്‍ എ കെ സതീഷ് കുമാര്‍, ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ആര്‍.ജി. എസ്.എ.ബ്ലോക്ക് കോഡിനേറ്റര്‍ ആര്‍.ശാന്തികൃഷ്ണ, അക്ഷരോന്നതി പഞ്ചായത്ത് കോഡിനേറ്റര്‍ ബിജോയ് പെരുമാട്ടില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഷബീര്‍ അണ്ടത്തോട് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!