അഞ്ഞൂര്‍ ചെമ്മണ്ണൂര്‍ കുടുംബയോഗത്തിന്റെ 24-ാം വാര്‍ഷികസമ്മേളനവും അവാര്‍ഡ് വിതരണവും നടന്നു

അഞ്ഞൂര്‍ ചെമ്മണ്ണൂര്‍ കുടുംബയോഗത്തിന്റെ 24-ാം വാര്‍ഷികസമ്മേളനവും അവാര്‍ഡ് വിതരണവും നടന്നു. അഞ്ഞൂര്‍ കമ്പനിപ്പടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബെഥനി മാനേജര്‍ ഫാദന്‍ ബെഞ്ചമിന്‍ ഒ ഐ സി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ഫാദര്‍ ഗീവര്‍ഗ്ഗീസ് ചെമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ കോച്ച് ഡോക്ടര്‍ കെ സി ലോപ്‌സണ്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. കലാപരിപാടികളുമുണ്ടായി

ADVERTISEMENT