30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരത്തില്‍ ശുദ്ധജലം പാഴാകുന്നു

കുന്നംകുളം നഗരത്തില്‍ ശുദ്ധജലം പാഴാകുന്നു

51

കുന്നംകുളം നഗരത്തില്‍ ശുദ്ധജലം പാഴാകുന്നു; ജലവിതരണ വകുപ്പിന്റെ അനാസ്ഥയെന്ന് ആക്ഷേപം. തൃശൂര്‍ റോഡില്‍ ഓട്ടോ ടാക്‌സി സ്റ്റാന്റിന് സമീപമാണ് ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലം പാഴാകുന്നത്. ശനിയാഴ്ച പൈപ്പിലെ അഴുക്കു നീക്കം ചെയ്യുന്നതിനായി കുഴിയെടുത്ത് പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. എന്നാല്‍ അഴുക്കു നീക്കം ചെയ്ത ശേഷം പൈപ്പ് കണക്ഷന്‍ പുനസ്ഥാപിച്ചിരുന്നില്ല. ശനിയാഴ്ച്ച ജലവിതരണം നടത്തുകയും ചെയ്തതാണ് ശുദ്ധജലം പാഴാകാനിടയായത്. ഓട്ടോസ്റ്റാന്റ് മുതല്‍ മധുരക്കുളം വരെയുള്ള കാനയിലൂടെ വെള്ളം ഒഴുകി പാടത്തേക്കു പോവുകയാണ്. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!