കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചുറ്റുമതിലില്‍ ഇടിച്ചു കയറി അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടമുണ്ടായത്. ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫെല്ല എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആമിന, നാജിയ, നജുമ, ഹംസ, ഗ്രീഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരുമായി പുറപ്പെടാന്‍ തുടങ്ങുന്നതിനിടെ ബസ്സിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ആരുടെയും പരിക്ക് സാരമുളളതല്ല.
Home Bureaus Kunnamkulam നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചുറ്റുമതിലില്‍ ഇടിച്ചു; അഞ്ച് യാത്രക്കാര്‍ക്ക് പരിക്ക്



