27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk മണലൂര്‍ നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

മണലൂര്‍ നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

മുരളി പെരുനെല്ലി എം.എല്‍.എ. നയിക്കുന്ന മണലൂര്‍ നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന
ജാഥയുടെ ഉദ്ഘാടനം പഞ്ചാരമുക്കില്‍ സി.പി. ഐ. എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ നഗരസഭയിലെ തൈക്കാടി മേഖലയിലുള്ള കോതകുളങ്ങര പാലാ ബസാര്‍ ചൊവ്വല്ലൂര്‍ പ്പടി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂരില്‍ജാഥയ്ക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ സി.പി.ഐ.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം പി.എ. മുസ്തഫ അധ്യക്ഷനായി. ജാഥക്യാപ്റ്റന്‍ മുരളി പെരുനെല്ലി എം.എല്‍.എയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ്, അംഗങ്ങളായ സുള്‍ഫത്ത് ബക്കര്‍, സൗമ്യ നിമേഷ്, ഇടതു മുന്നണി നേതാക്കള്‍തുടങ്ങിയവര്‍ ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു. തുടര്‍ന്ന് കണ്ടാണശ്ശേരി, അറിയന്നൂര്‍ കൂനംമൂച്ചി, നമ്പഴിക്കാട്, മറ്റം, തിരുവത്ര ആളൂര്‍, പെരുമണ്ണ്, മഴുവഞ്ചേരി, മണലി, ചിറനെല്ലൂര്‍ പാറന്നൂര്‍, തായങ്കാവ് എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചൂണ്ടല്‍ സെന്ററില്‍ സമാപിക്കും.

ADVERTISEMENT
error: Content is protected !!