കരിയന്നൂര്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു

എരുമപ്പെട്ടി കരിയന്നൂര്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ 5.30ന് നടതുറന്നു. തുടര്‍ന്ന് ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ആയിരം കുടം ധാര, എന്നിവ നടന്നു. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി വാസുദേവന്‍ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് ചുറ്റുവിളക്ക്, അഷ്ടപദി എന്നിവയും ,എന്‍.എസ്.എസ് കരയോഗം എരുമപ്പെട്ടി, ത്രയമ്പകം കരിയന്നൂര്‍ എന്നീ ടീമുകളുടെ വീരനാട്യം ഉള്‍പ്പടെ നിരവധി കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT