എരുമപ്പെട്ടി ഐ.ടി.സി റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണം; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

എരുമപ്പെട്ടി ഐ.ടി.സി റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണം. ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. നിരവധി വിദ്യാര്‍ത്ഥികള്‍ വരുന്ന പട്ടികജാതി പട്ടിക വികസന പ്രീമെട്രിക് ഹോസ്റ്റല്‍, ഗവ.ഐ.ടി.ഐ എഞ്ചിനീയറിംഗ് കോളേജ് എന്നിവയിലേക്കുള്ള റോഡാണിത്. 10 വര്‍ഷം മുന്‍പാണ് റോഡിന്റെ അറ്റകുറ്റപണി നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ദു:സ്സഹമായിരിക്കുകയാണ്. മുന്‍വാര്‍ഡ് മെമ്പറും മഹിളാ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റുമായ സെഫീന അസീസ്, നാട്ടുകാരായ ഔസേഫ്, ഷാജി, അഷറഫ്, ബാബു മുരിങ്ങത്തേരി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT