32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery നിയമാവബോധ ക്ലാസ് സംഘടിപ്പിച്ചു

നിയമാവബോധ ക്ലാസ് സംഘടിപ്പിച്ചു

17

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി നിയമാവബോധ ക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വന്ന പരിഷ്‌കാരങ്ങളെ കുറിച്ചും ഭാരതീയ ന്യായ സംഹിതയെ കുറിച്ചും പരിചയപ്പെടുത്തുന്നതായിരുന്നു ക്ലാസ്സ്. വിദ്യാലയത്തിലെ എസ്.പി.സി. അംഗങ്ങള്‍ക്കായി നടത്തിയ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രധാന അധ്യാപകന്‍ എം.കെ.സൈമണ്‍ നിര്‍വ്വഹിച്ചു. പാവറട്ടി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എം. പ്രസാദ് ക്ലാസ്സ് നയിച്ചു.

ADVERTISEMENT
error: Content is protected !!