28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ‘പാട്ടിന്റെ പട്ടുനൂല്‍’; സംശീത നിശ സംഘടിപ്പിക്കുന്നു

‘പാട്ടിന്റെ പട്ടുനൂല്‍’; സംശീത നിശ സംഘടിപ്പിക്കുന്നു

 

കുന്നംകുളം യൂണിയന്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാട്ടിന്റെ പട്ടുനൂല്‍ എന്ന പേരില്‍ സംശീത നിശ സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് 6 മുതല്‍ 8.30 വരെ യൂണിയന്‍ ഗ്രൗണ്ടില്‍ നടക്കും. കുന്നംകുളം പശ്ചാത്തലമുള്ള മണ്‍മറഞ്ഞ ഗാനരചയിതാക്കളുടെ ഗാനങ്ങളും, മരാമണ്‍ കണ്‍വെന്‍ഷനിലെ ആര്‍പ്പിന്‍ നാദം ഉയരുന്നിതാ എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവായ ജോര്‍ജ്ജ് കോശിയുടെ ഗാനങ്ങളും, യൂണിയന്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘത്തിലെ പൂര്‍വ്വീകര്‍ രചിച്ച ഗാനങ്ങളും, പശ്ചാത്തല വിവരണത്തോടെ അവതരിപ്പിക്കും. ജോര്‍ജ്ജ് കോശി മൈലപ്ര ആത്മികഭാഷണം നടത്തും. പഴഞ്ഞി സ്വദേശി ജെയ്‌സണ്‍ ജോബ്ബ് നേതൃത്വം നല്‍കുന്ന ഫേവറേറ്റ് മെലഡിയും, യൂണിയന്‍ ഗായകസംഘവും ഗാനങ്ങള്‍ ആലപിക്കും.

ADVERTISEMENT
error: Content is protected !!