31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam നോമ്പ് തുറ വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു

നോമ്പ് തുറ വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു

38

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോമ്പ് തുറ വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
മഹല്ലില്‍ 350 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. മഹല്ല് ഖത്തീബ് അലിദാരിമി ദുആക്ക് നേതൃത്വം നല്‍കി.
മഹല്ല് സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക്, ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമൊഹമ്മദ്, ജോയിന്റ് സെക്രട്ടറി അലി തറയില്‍, വൈസ് പ്രസിഡന്റ് റസാഖ് പെഴുംതറയില്‍, ജമാല്‍ കോട്ടയില്‍, വള്ളിയില്‍, മുഹമ്മദ്കുട്ടി, മെമ്പര്‍മാരായ റിയാസ് തറയില്‍, കുഞ്ഞിമൊയ്ദു കുന്നത്ത്വളപ്പില്‍ എന്നിവര്‍ നേതൃത്വം നെല്‍കി. കിറ്റുകള്‍ക്ക് സാമ്പത്തികമായി സഹായങ്ങള്‍ നല്‍കിയവര്‍ക്കും, കിറ്റുകള്‍ സജ്ജീകരിച്ചവര്‍ക്കും മഹല്ല് കമ്മിറ്റി പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ നന്ദി പറഞ്ഞു.

ADVERTISEMENT
error: Content is protected !!