25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയില്‍ഇടവകദിനം ആഘോഷിച്ചു.ഇടവകദിന സമ്മേളനം തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ തൃശൂര്‍ ഭദ്രസനാധിപന്‍ ഡോ. കുരിയാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. മധ്യസ്ഥത പ്രാര്‍ത്ഥനയും അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഇടവകദിനത്തിന്റെ ഭാഗമായി മെത്രാപ്പോലീത്ത പാത്രിയര്‍ക്ക പതാക ഉയര്‍ത്തി. 75 വയസ്സ് പിന്നിട്ട ഇടവക അംഗങ്ങളെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മന്ത്രി ആദരിച്ചു.

സമ്മേളനത്തില്‍ ഡോ. കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ചടങ്ങില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ആനിവിനു, ജോസഫ് ചാലിശ്ശേരി, ട്രസ്റ്റി സി.യു. ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവര്‍ സംസാരിച്ചു വികാരി ഫാ. അബ്രഹാം യാക്കോബ് സ്വാഗതവും സി.വി. ഷാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വുത്ത്മണ്ണില്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ , ഭക്ത സംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്യം നല്‍കി.

 

ADVERTISEMENT
error: Content is protected !!