അക്കിക്കാവ് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേത്യത്വത്തില്‍ മന്നത്ത് പത്മനാഭന്റെ 56-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തി. കരയോഗ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മന്നത്തിന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പ്പാച്ചര്‍നയും നടത്തി. കരയോഗം പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ , കരയോഗം സെക്രട്ടറി പി.പ്രവീണ്‍കുമാര്‍, കരയോഗം വൈസ് പ്രസിഡന്റ് കെ.ഭാസ്‌കരന്‍നായര്‍, ട്രഷറര്‍ കെ.ഉണ്ണിക്യഷ്ണന്‍, കെ.രാജേന്ദ്രന്‍, കെ.വിനോദ് കുമാര്‍, തിലക ടീച്ചര്‍, അംബിക തുടങ്ങിയവര്‍ സംസാരിച്ചു.



