വടക്കേകാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി വടക്കേകാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സീമ മൊയ്തുണ്ണി
വാര്‍ഡ് മെമ്പര്‍മാരായ ഷെസീന , ജിതേഷ് , ഹൈറുന്നീസ കര്‍ഷകരായ ആന്റണി
അബ്ദുള്‍ സലാം, കുഞ്ഞാലു അബ്ദുറഹ്‌മാന്‍ ഐ. ബി ഫിഷറീസ് പ്രൊമോട്ടര്‍ സി കെ ഗീതമോള്‍ എന്നിവര്‍ പങ്കെടുത്തു. കാര്‍പ് ഇനത്തില്‍ പെട്ട 9075 മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്‌

ADVERTISEMENT