25.5 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിച്ചു

ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിച്ചു

72

ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ കമ്മിറ്റി ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിച്ചു. ഇതിഹാദുല്‍ ഉലമ കേരള സംസ്ഥാന സമിതി അംഗവും ജമാഅത്തെ ഇസ്ലാമി മലപ്പുറം വെസ്റ്റ് ജില്ലാ സമിതി അംഗവുമായ അബ്ദുല്‍ അസീസ് അന്‍സാരി പൊന്‍മുണ്ടം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി മുനീര്‍ അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപിക ഫാത്തിമ്മ ചിറക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംഘടിപ്പിച്ച പൊതുപരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ നിന്നും രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഒഫിയ കമറുദ്ധീന്‍, പരീക്ഷയെഴുതിയ മുഴുവന്‍ പഠിതാക്കളേയും ചടങ്ങില്‍ അനുമോദിച്ചു. അബ്ദുല്‍ അസീസ് അന്‍സാരി, ഫാത്തിമ്മ എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. ഹനാന്‍ ഷാഹിദ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഏരിയ കോഡിനേറ്റര്‍ മുഹമ്മദ് പാറേമ്പാടം സ്വാഗതവും വനിതാ ഏരിയ കണ്‍വീനര്‍ സഫിയ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!