30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu പെരുമ്പിലാവിലെ ഹോട്ടലിൽ തീപിടുത്തം

പെരുമ്പിലാവിലെ ഹോട്ടലിൽ തീപിടുത്തം

115

പെരുമ്പിലാവില്‍ ഹോട്ടലില്‍ തീപിടുത്തം. കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ബുക്ക് റസ്റ്റോറന്റിലാണ് ശനിയാഴ്ച്ച കാലത്ത് 7 മണിയോടെ തീപിടുത്തം ഉണ്ടായത്.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്ത് നിന്നും അഗ്‌നി രക്ഷാസേന എത്തി തീപൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.റസ്റ്റോറന്റിന്റെ ക്യാഷ് കൗണ്ടറിന് സമീപമുള്ള ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അജീഷ് കുമാര്‍.ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രഞ്ജിത്ത്, ശ്യാം പവിത്രന്‍, ടോണി, ജോസ്,ശരത് സ്റ്റാലിന്‍ ,സനില്‍,,ഇബ്രാഹിം, ഗോകുല്‍ ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.

ADVERTISEMENT
error: Content is protected !!