30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ എച്ച് പി വി വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചു

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ എച്ച് പി വി വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചു

49

വേലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ പ്രതിരോധ സമഗ്ര വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമായി ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.എസ്.റോസിലിന്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജമീല രാജീവ്, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!