29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പെരുമ്പിലാവ് കളത്തില്‍ വീട്ടില്‍ ഹാഷിമിന്റെ കോഴി ഫാമിലുള്ള കോഴിക്കൂട്ടില്‍ നിന്നാണ് ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പെരുമ്പിലാവ് സ്വദേശിയായ പാമ്പ് പിടുത്തക്കാരന്‍ രാജന്‍ പിടികൂടിയത്. ബുധനാഴ്ച മൂന്നരയോടെ കൂട്ടിലെ കോഴി മുട്ടകള്‍ എടുക്കാനായി ഹാഷിമിന്റെ മകന്‍ ഷഹബാസ് കൂട്ടിനു സമീപം എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതിനിടയില്‍ കോഴിക്കൂട്ടിലെ ഒരു മുട്ട പാമ്പ് ഭക്ഷിച്ചിരുന്നു. കൂട്ടിലെ കോഴികള്‍ക്ക് അപായം സംഭവിച്ചിട്ടില്ല . പിടികൂടിയ പാമ്പിനെ രാജന്‍ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

ADVERTISEMENT
error: Content is protected !!