24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery അഞ്ചാം തവണയും ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം കരസ്ഥമാക്കി സബ് ഇന്‍സ്‌പെക്ടര്‍ പി. രാഗേഷ്

അഞ്ചാം തവണയും ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം കരസ്ഥമാക്കി സബ് ഇന്‍സ്‌പെക്ടര്‍ പി. രാഗേഷ്

കുറ്റാന്വേഷണ രംഗത്തെ അസാമാന്യ മികവിന് സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം അഞ്ചാം തവണയും കരസ്ഥമാക്കി സബ് ഇന്‍സ്‌പെക്ടര്‍ പി. രാഗേഷ് . നിലവില്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള നര്‍ക്കോട്ടിക് വിഭാഗം സബ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. കരിയറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള രാഗേഷിനെ തേടി ഇതിനോടകം നിരവധി ഉന്നത പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. 2020 ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍. 2010 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, ഔദ്യോഗിക ജീവിതത്തില്‍ മുന്നൂറിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രികളും നേടിയിട്ടുണ്ട്.

കുന്നംകുളം ആനായ്ക്കല്‍ സ്വദേശിയായ രാഗേഷ്, കൃത്യനിഷ്ഠയും മികവുറ്റ അന്വേഷണ രീതികളും കൊണ്ട് സേനയില്‍ ഇതിനോടകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പേരാമംഗലം ശ്രീ ദുര്‍ഗ്ഗവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപിക സരിതയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ശ്രീരാഗ്, അനുരാഗ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!