24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam കെഎസ്‌കെടിയു കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കെഎസ്‌കെടിയു കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോകുന്ന നിലപാടിനെതിരെ കെഎസ്‌കെടിയു കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം കെഎസ്‌കെടിയു ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ബി. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. കെ.ബി. ഷിബു അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ എം.എസ്. വിനോദ്, എന്‍.കെ. ഹരിദാസന്‍, ഓമന ബാബു, വി. രാജന്‍, സന്തോഷ് കൊളത്തേരി, ബിന്ദു ധര്‍മ്മന്‍, മഞ്ജു നാഥന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!