പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 60 വയസ്സുകാരന് 3 വര്‍ഷം കഠിനതടവിനും 30,000/ രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. തളിക്കുളം തമ്പാന്‍കടവ് കൂട്ടന്‍പാറന്‍ വീട്ടില്‍ സുബ്രഹ്‌മണ്യനെയാണ് കോടതി ശിക്ഷിച്ചത്.2019 വര്‍ഷത്തില്‍ സ്‌കൂള്‍ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ – രാജി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജുവാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതത്. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനു കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവര്‍ ഹാജരായി.



