24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ വിന്നര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കണ്ടാണശ്ശേരിയില്‍ കബ്ബ് ആസ്ഥാനത്ത് നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡണ്ട് സി.ജെ. ഡേവീസ് അധ്യക്ഷനായി. സേതുലക്ഷ്മിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഇഫ്താര്‍ സുഹൃദ് സംഗമ ചടങ്ങില്‍ മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഡോ. സണ്ണി ചാക്കോ, എടക്കഴിയൂര്‍ മഹല്ല് ഖത്തീബ് കമറു മുസ്ല്യാര്‍ എന്നിവര്‍ സന്ദേശം നല്‍കി.

ക്ലബ്ബ് സെക്രട്ടറി കെ.കെ. സേതുമാധവന്‍, ട്രഷറര്‍ സാബു ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു ക്ലബ്ബിന്റെ മുന്‍ ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!