ഡിവൈഎഫ്‌ഐ തിരുത്തിക്കാട് യൂണിറ്റ് നിര്‍മ്മിച്ച പുതിയ ബസ് സ്റ്റോപ്പ് നാടിന് സമര്‍പ്പിച്ചു

ഡിവൈഎഫ്‌ഐ തിരുത്തിക്കാട് യൂണിറ്റ് നിര്‍മ്മിച്ച പുതിയ ബസ് സ്റ്റോപ്പ് നാടിന് സമര്‍പ്പിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് എന്നിവര്‍ ചേര്‍ന്ന് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭയുടെ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐയുടെ പഴയ ബസ് സ്റ്റോപ്പ് നേരത്തെ പൊളിച്ചുമാറ്റിയിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച്, ഓപ്പണ്‍ ജിമ്മിന് സമീപം തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ വിശ്രമകേന്ദ്രം നിര്‍മ്മിക്കാന്‍ ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങുകയായിരുന്നു. വെറും രണ്ടാഴ്ച കൊണ്ടാണ് ബസ് സ്റ്റോപ്പിന്റെ പണി പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ സിപിഎം തിരുത്തിക്കാട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപക്, വിപിന്‍, ആദര്‍ശ്, അജിത്ത്, ശ്രീരാഗ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT