വീട്ടിലെ പ്രസവത്തിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ കുഞ്ഞും അമ്മയും മരിച്ച സംഭവം; ഭര്‍ത്താവിനെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ പഞ്ചവടി കല്ലുവളപ്പില്‍ ഇബ്രാഹിംനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബി എന്‍ എസ് 105 മനഃപൂര്‍വമല്ലാത്ത
നരഹത്യ പ്രകാരമാണ് കേസ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

ADVERTISEMENT