25.8 C
Kunnamkulam
Thursday, August 13, 2026
Home Bureaus Velur വേലൂര്‍ പുലിയന്നൂരില്‍ നിന്നും 418 കിലോഗ്രാം കൊപ്ര മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍

വേലൂര്‍ പുലിയന്നൂരില്‍ നിന്നും 418 കിലോഗ്രാം കൊപ്ര മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍

185

വേലൂര്‍ പുലിയന്നൂരില്‍ നിന്നും 418 കിലോഗ്രാം കൊപ്ര മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍. വേലൂര്‍ ചുങ്കം കോടശ്ശേരി തലപ്പുള്ളി വീട്ടില്‍ സജിത്ത് (25), കക്കാട് വീട്ടില്‍ സനീഷ് (18) എന്നിവരാണ് പിടിയിലായത്. പുലിയന്നൂര്‍ പറമ്പില്‍ വീട്ടില്‍ രവീന്ദ്രന്റെ വീടിനോട് ചേര്‍ന്ന കൊപ്ര ഷെഡില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്കും വ്യാഴാഴ്ച പുലര്‍ച്ചെ നാലിനും ഇടയിലാണ് മോഷണം നടന്നത്. എട്ടു ചാക്കുകളായി സൂക്ഷിച്ച 60,000 രൂപയുടെ കൊപ്രയാണ് നഷ്ടപ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും ചാക്കുകള്‍ എണ്ണി വെക്കാത്തതിനാല്‍ ബുധനാഴ്ച നടന്ന മോഷണം സ്ഥിരീകരിച്ചിരുന്നില്ല. ചാക്കുകള്‍ എണ്ണി വെച്ചിരുന്നതിനാല്‍ പിന്നീടാണ് വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മോഷണം മനസ്സിലായത്. ഇതറിഞ്ഞ വീട്ടുകാര്‍ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30-ന് സമാന രീതിയില്‍ ഓട്ടോറിക്ഷയുമായി മൂന്നു മോഷ്ടാക്കള്‍ എത്തിയപ്പോഴാണ് രണ്ടു പേരെ പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മോഷ്ടക്കളെ അറസ്റ്റു ചെയ്തു.

ADVERTISEMENT
error: Content is protected !!