24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

124

കാട്ടാകാമ്പാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയങ്ങാട് കുനിയത്ത് വീട്ടില്‍ ആദിത്യന്‍ (20), കാട്ടാകാമ്പാല്‍ സ്വദേശി ദേവപ്രസാദ്, കളത്തില്‍ വീട്ടില്‍ ദീപക് (21) എന്നിവരെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്രായില്‍ വെളിയത്ത് വീട്ടില്‍ സുഗതന്റെ മകനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സഞ്ജയ്‌യെ ആണ് പ്രതികള്‍ മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്.

ADVERTISEMENT
error: Content is protected !!