25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam പ്രമുഖ കമ്പനിയുടെ ചോക്ലേറ്റില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതായി പരാതി

പ്രമുഖ കമ്പനിയുടെ ചോക്ലേറ്റില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതായി പരാതി

237

പ്രമുഖ കമ്പനിയുടെ ചോക്ലേറ്റില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതായി പരാതി. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ സ്വദേശിയുടെ മകന് നല്‍കിയ മിഠായിയില്‍ നിന്നും പുഴുവിനെ കണ്ടെത്തി. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ സ്വദേശി ഷാജി തന്റെ നാല് വയസ്സുകാരനായ മകന്‍ ജൊഹാന് നല്‍കിയ പാര്‍ലെ മെലഡി ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിയപ്പോള്‍ ബാക്കി വന്ന തുകയ്ക്ക് പകരമായി കടക്കാരന്‍ നല്‍കിയ മിഠായി ഇന്ന് രാവിലെ മകന് കഴിക്കാനായി എടുത്തു നല്‍കിയപ്പോഴാണ് ഉള്ളില്‍ പുഴുവിനെ ശ്രദ്ധയില്‍പ്പെട്ടത്. ഇത്രയും വലിയൊരു ബ്രാന്‍ഡ് ആയിട്ടുപോലും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ ഇത്തരമൊരു വീഴ്ച സംഭവിച്ചത് ഏറെ ആശങ്കാജനകമാണെന്ന് ഷാജി പറഞ്ഞു.

ADVERTISEMENT
error: Content is protected !!