30.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Erumapetty എല്‍.ഡി.എഫ് കടങ്ങോട് മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

എല്‍.ഡി.എഫ് കടങ്ങോട് മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

73

കുന്നംകുളം നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സി.മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എഫ് കടങ്ങോട് മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. പന്നിത്തടം ടെല്‍കോണില്‍ നടന്ന കണ്‍വെന്‍ഷന്‍ എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ നീണ്ടൂര്‍ അധ്യക്ഷനായി. അഡ്വ.കെ.എം.നൗഷാദ്,കെ.ഡി.ബാഹുലേയന്‍, ടി.പി.ജോസഫ്,സെബീല്‍ തങ്ങള്‍, പി.എസ്. പ്രസാദ്, അബ്ദുല്‍ ജലീല്‍, ഹംസ ഹാജി , ഫ്രാന്‍സീസ് കൊള്ളന്നൂര്‍, ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
750 അംഗ പ്രവര്‍ത്തന കമ്മറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ സാത്താര്‍ നീണ്ടൂര്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് കൊള്ളന്നൂര്‍ ട്രഷറര്‍ കെ.കെ.മണി എന്നിവരെ തെരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!