മണലൂര്‍ നിയോജകമണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി അഡ്വ.കെ കെ അനീഷ്‌കുമാറിന്റെ ചൊവ്വാഴ്ച്ചയിലെ പര്യടനം
വെങ്കിടങ്ങ് പഞ്ചായത്തില്‍ നടന്നു. കരുവന്തല ഭഗവതി ക്ഷേത്ര സന്നിധിയില്‍ നിന്നും പര്യടനത്തിന് തുടക്കമായി. കാണിപ്പയൂര്‍ പ്രകാശന്‍ നമ്പൂതിരിയെ കണ്ടു അനുഗ്രഹം വാങ്ങിയും ഏനാമാവ് സെന്റ് മേരിസ് പള്ളി വികാരി ഫാ തോമസ് ചൂണ്ടലിനെ സന്ദര്‍ശിച്ചുമായിരുന്നു പര്യടനത്തിന്റെ തുടക്കം. പി ടി സി ഡിലൈറ്റ് തൊയക്കാവ് എന്ന സ്ഥാപനത്തിലെത്തി ജീവനക്കാരെ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു.
ഓരോ കേന്ദ്രത്തിലും നിരവധി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനായി എത്തുന്നത്. ബിജെപി – എന്‍ഡിഎ നേതാക്കളായ രാജന്‍ മഠത്തില്‍, പ്രേമന്‍ നമ്പിയത്ത്, ഉണ്ണിമോന്‍,ദിവ്യ എന്നിവര്‍ പര്യടനനത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എളവള്ളി പഞ്ചായത്തില്‍ കെ.കെ. അനീഷ് കുമാറിന്റെ റോഡ് ഷോ നടന്നു. കൂമ്പുള്ളി പാലത്തില്‍ നിന്നും ആരംഭിച്ച റോഡ് ഷോയില്‍ നിരവധിയായ വാഹനങ്ങള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് ഒപ്പം അണിനിരന്നു. പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകിയ റോഡ് ഷോ
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പൂവത്തൂര്‍ സെന്ററില്‍ അവസാനിച്ചു.



