26.2 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kunnamkulam കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാറമ്പാടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പെരുമ്പിലാവ് സ്വദേശി പതിനെട്ടു വയസുള്ള സയാന്‍ ജവാദ്, ചാവക്കാട് സ്വദേശി 19 വയസുള്ള ജുനൈദ്, അക്കിക്കാവ് സ്വദേശിനി എഴുപത്തൊന്നു വയസുള്ള ലില്ലി, രണ്ട് വയസ്സുകാരി എസ്സ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്നും അക്കിക്കാവിലേക്ക് പോവുകയായിരുന്ന ബൈക്ക്, ഇടറോഡില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!