25.6 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu തിരഞ്ഞെടുപ്പ്: തൃശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

തിരഞ്ഞെടുപ്പ്: തൃശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കണക്കില്‍പെടാത്ത പണം, ആയുധം, ലഹരി വസ്തുക്കള്‍ തുടങ്ങിയവ കടത്തുന്നത് കണ്ടെത്തുന്നതിനാണ് പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നു പരിശോധന നടത്തുന്നത്.
ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപമാണ് പരിശോധന നടക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധനാ ബൂത്തും കടവല്ലൂരില്‍ സ്ഥാപിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!