26 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu ചങ്ങരംകുളം വളയംകുളത്ത് ആക്രിക്കട കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ചങ്ങരംകുളം വളയംകുളത്ത് ആക്രിക്കട കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു. ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് വളയംകുളം എംവിഎം സ്‌കൂളിന് മുന്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന ആക്രി കടയാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. തീപിടിച്ചതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊന്നാനിയില്‍ നിന്നും കുന്നംകുളത്ത് നിന്നുമായി മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

സമീപത്ത് സ്‌കൂളും കെട്ടിടങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഇവിടേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ചിയ്യാനൂര്‍ സ്വദേശിയായ ജലീലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

ADVERTISEMENT
error: Content is protected !!