26.5 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu കല്ലുംപുറം – പഴഞ്ഞി റോഡില്‍ ലോറി താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

കല്ലുംപുറം – പഴഞ്ഞി റോഡില്‍ ലോറി താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

കടവല്ലൂര്‍ കല്ലുംപുറം – പഴഞ്ഞി റോഡിലെ പാറപ്പുറത്ത് ലോറി താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം നടന്നത്. കൊയ്ത്തു കഴിഞ്ഞ് സൂക്ഷിച്ചു വച്ചിരുന്ന നെല്ല് കയറ്റിയതിനുശേഷം ലോറി തിരിക്കുമ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. ലോറിയുടെ പിറകുവശത്തെ ടയര്‍ പൂര്‍ണമായും താഴ്ന്ന നിലയിലാണ്. സമീപത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും അതില്‍ തട്ടാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ADVERTISEMENT
error: Content is protected !!