ഗുരുവായൂര്‍ നിയോജക മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യൂഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്.റഷീദ് പറഞ്ഞു. കടപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 191-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യൂഡിഎഫ് തരംഗം ഉണ്ടാകുമെന്നും, അത് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്നും , രണ്ട് പതിറ്റാണ്ടായി തുടരുന്ന എല്‍ഡിഎഫ് മേധാവിത്വം അവസാനിപ്പിക്കാനും, ഒരു മാറ്റത്തിനായും ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



