30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ഇന്‍സ്പിറൊ 2024 സംസ്ഥാന തല മത്സരത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ സ്‌ക്കൂളിന് മികച്ച നേട്ടം

ഇന്‍സ്പിറൊ 2024 സംസ്ഥാന തല മത്സരത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ സ്‌ക്കൂളിന് മികച്ച നേട്ടം

286

 

രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്‌കൂളില്‍ നടന്ന ഇന്‍സ്പിറൊ 2024 സംസ്ഥാന തല മത്സരത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ സ്‌ക്കൂളിന് മികച്ച നേട്ടം. ഹിഫ്‌ള്, കാലിഗ്രഫി , ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ക്വിസ് എന്നീ നാലു ഇനങ്ങളില്‍, നാലു വിഭാഗങ്ങളിലായി പെരുമ്പിലാവിലെ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖുര്‍ആന്‍ ക്വിസ് ഇനത്തില്‍ രണ്ട്, നാല് കാറ്റഗറികളില്‍ നിന്നും യഥാക്രമം ജന്ന ഫാത്തിമ, ആമിനാ അബൂബക്കര്‍, ഹന റുഖിയ പുളിക്കല്‍, റെന അന്‍വര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കാലിഗ്രഫി മത്സരത്തില്‍ കാറ്റഗറി നാലില്‍ ആര്‍.എ.നഫീസ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ കാറ്റഗറി നാലില്‍ സന ഫാത്തിമ വി എ. ഒന്നാം സ്ഥാനവും അബൂബക്കര്‍ സിദ്ദീഖ് രണ്ടാം സ്ഥാനവും നേടി.വിജയികളെ അന്‍സാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.

ADVERTISEMENT
error: Content is protected !!