27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur വിഷുപ്പുലരിയില്‍ കണ്ണനെ കണി കാണാന്‍ ആയിരങ്ങളെത്തി

വിഷുപ്പുലരിയില്‍ കണ്ണനെ കണി കാണാന്‍ ആയിരങ്ങളെത്തി

33

തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയുള്ള ഒരു മണിക്കൂറായിരുന്നു വിഷുക്കണി ദര്‍ശനം. നാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി ടി.എം. നാരായണന്‍ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞെത്തി ആദ്യം ഗുരുവായുരപ്പനെ കണികണ്ടു. തുടര്‍ന്ന് നാളികേര മുറിയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു. ഗുരുവായുരപ്പന്റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്‍ണസിംഹാസനത്തില്‍ വച്ചിരുന്നു. ഇതിന് താഴെയായാണ് ശാന്തിയേറ്റ കീഴ്ശാന്തിമാര്‍ ചേര്‍ന്ന് ഓട്ടുരുളിയില്‍ കണിക്കോപ്പ് ഒരുക്കിയിരുന്നത്. വിഷു കണി ദര്‍ശനത്തതാനായി കിഴക്കേ ഗോപുര വാതില്‍ തുറന്നതോടെ ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറി. കണ്‍കുളിര്‍ക്കെ കണ്ണനെയും കണിയും കണ്ട് തൊഴുതു. ദര്‍ശനം കഴിഞ്ഞവര്‍ക്ക് മേല്‍ശാന്തി വിഷുകൈ നീട്ടം നല്‍കി.

 

ADVERTISEMENT
error: Content is protected !!