31.1 C
Kunnamkulam
Saturday, September 19, 2026
Home CCTV Desk ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

81

ഗുരുവായൂര്‍ തൊഴിയൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡില്‍ ചന്ദനത്ത് ബഷീറിന്റെ മകന്‍ 24 വയസ്സുള്ള ദില്‍ഷാദാണ് മരിച്ചത്. തൊഴിയൂര്‍ ഐ.സി.എ കോളേജിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ ദില്‍ഷാദിനെ ഉടന്‍തന്നെ തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!