ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കാഞ്ഞിരക്കോട് തോട്ടുപാലം ടര്‍ഫിന് സമീപം നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ കൊട്ടാരപറമ്പില്‍ ഷൗക്കത്തലി (45), ഭാര്യ മുബീന(37), മക്കളായ ഫാത്തിമ ജന്ന(3), മുഫ്‌ലിഹ് (10) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് ഇന്ന് പുലര്‍ച്ചെ 1.35 ന് അപകടത്തില്‍
പെട്ടത്. വടക്കാഞ്ചേരി ആക്ട് സ് പ്രവര്‍ത്തകര്‍തൃശൂര്‍ ഗവ: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



