ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ അപകടം; അകലാട് സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. കാട്ടിലപ്പള്ളി മഹ്‌ളറക്ക് സമീപം താമസിക്കുന്ന 38 വയസ്സുള്ള ശിഹാബാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ശിഹാബ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ ഉടന്‍ തന്നെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന് മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ADVERTISEMENT