അക്ഷയ തൃതീയയുടെ പുണ്യം നുകരാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി

അക്ഷയ തൃതീയയുടെ പുണ്യം നുകരാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. ക്ഷേത്രത്തില്‍ പൂജിച്ച ഗുരുവായൂരപ്പന്റെ സ്വര്‍ണ ലോക്കറ്റ് വാങ്ങാനും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈശാഖ മാസത്തിലെ പുണ്യമായ അക്ഷയതൃതീയ ദിനത്തില്‍ കഴകക്കാരുടെ വകയായാണ് ചുറ്റുവിളക്കാഘോഷം. രാവിലെ നടന്ന കാഴ്ചശീവേലിക്ക് സന്തോഷ് മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. ഉച്ചയ്ക്ക് ഗുരുവായൂര്‍ ശശി മാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. വൈകിട്ട് കടാമ്പുഴ അനിരുദ്ധന്റെ തായമ്പകയും രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക നാഗസ്വര പ്രദക്ഷിണവുമാണ്. ലോക്കറ്റുകള്‍ വാങ്ങുന്ന ഭക്തര്‍ക്കായി ദേവസ്വം പ്രത്യക ക്രമീകരണങ്ങളാണ് ഒരുക്കിയത്. ഗുരുവായൂരപ്പന്റെ മുദ്ര ആലേഖനം ചെയ്തു പൂജിച്ച രണ്ട്, മൂന്ന്, അഞ്ച്, പത്ത് ഗ്രാം സ്വര്‍ണ്ണലോക്കറ്റും വെള്ളിയുടെ അഞ്ച് ഗ്രാം ലോക്കറ്റുമാണ് പ്രത്യേക കൗണ്ടറുകള്‍ വഴി വിതരണം ചെയ്യുന്നത്.

ADVERTISEMENT