വേലൂര്‍ ഗ്രാമകം നാടകോത്സവത്തില്‍ ഇന്ന് വൈകീട്ട് ആറിന്. ‘അനുഷ്ഠാനം, അരങ്ങ്, രാഷ്ട്രീയം, ഉത്തര മലബാര്‍ രംഗശീലങ്ങള്‍’ എന്ന വിഷയത്തില്‍ കേരള സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി കെ അനില്‍കുമാര്‍ പ്രഭാഷണം നടത്തും. ഗ്രാമകം പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ രചിത രവി അധ്യക്ഷയാകും. ടി ഡി ദയന്‍, എം ധീരജ് എന്നിവരും പങ്കെടുക്കും. 06.30 നു നാടക പാട്ടറൈ ആര്‍ട്‌സ് അക്കാദമിയുടെ ചാവ് സാക്ഷ്യം, 07.30നു ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്റര്‍ കേരളയുടെ കൂഹൂ – എന്‍ ആന്തോളജി ഓണ്‍ റെയില്‍സ് എന്നീ നാടകങ്ങളുടെ അവതരണവും നടക്കും.



