24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലന പരിപാടി നടത്തി

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലന പരിപാടി നടത്തി

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ബയോ – മെഡിക്കല്‍ മാലിന്യസംസ്‌കരണം സംബന്ധിച്ച് പ്രത്യേക വിദഗ്ധ പരിശീലന പരിപാടി നടത്തി. ആശുപത്രി മാലിന്യ സംസ്‌കരണത്തിന്റെ പ്രായോഗിക – ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ച് ജീവനക്കാരുടെ സംശയ നിവാരണവും നടത്തി. ഐഎംഎ – ഇമേജ് പ്രതിനിധിയും പരിശീലകനുമായ റിജു പ്രസാദ് ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് സുനിത രാഘവന്‍ അധ്യക്ഷത വഹിച്ച യോഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. നമ്രത നാരായണന്‍ ഉദ്ഘാടം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ബിഞ്ചു ജേക്കബ് നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്ക്‌നീഷ്യന്‍, പാലിയേറ്റീവ് കമ്മൂണിറ്റി നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, എം എല്‍ എസ് പി, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!