25.8 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

78

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്. കുന്നംകുളം കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാറേമ്പാടം അയ്യപ്പത്ത് റോഡിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികന് പരിക്കേറ്റു.
ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും, പെരുമ്പിലാവ് ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാര്‍ ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പാതയില്‍ നേരിയ ഗതാഗത തടസ്സം ഉണ്ടായി. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!