25.2 C
Kunnamkulam
Thursday, July 30, 2026
Home Bureaus Punnayurkulam സിപിഐ പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

സിപിഐ പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

സിപിഐ പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വല്‍സരാജ് ഉദ്ഘാടനം ചെയ്തു. നാക്കോലയിലാണ് പുതിയ ഓഫീസ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയത്. സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.റ്റി പ്രവീണ്‍ പ്രസാദ്, എ എം സതീന്ദ്രന്‍, മണ്ഡലം കമ്മറ്റി അംഗം സുധിഷ് അമരായില്‍, വാര്‍ഡ് മെമ്പര്‍ ശോഭ പ്രേമന്‍, ലതിക തുളസി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ സലീം സ്വാഗതവും അസിസ്റ്റാന്റ് സെക്രട്ടറി ഇ.കെ നിഷാര്‍ നന്ദിയും പറഞ്ഞു. പാര്‍ട്ടിയിലേക്ക് പുതിയതായി കടന്നുവന്ന ഹൈക്കോടതി അഭിഭാഷകന്‍ സി സുരേഷിനെ ചടങ്ങില്‍ വെച്ച് കെ കെ വത്സരാജ് പതാക കൈമാറി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!