കടവല്ലൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികരായ ചങ്ങരംകുളം കോലിക്കര കോഴിക്കാട്ടില്‍ 22 വയസ്സുള്ള ഹസ്‌ന, 27 വയസ്സുള്ള മുഹ്‌സിന , മുഹ്‌സിനയുടെ മകള്‍
നാലു വയസ്സുകാരി ഹാദിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടവല്ലൂര്‍ എടയൂര്‍ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് ഭാഗത്തുനിന്നും കോലിക്കരയിലേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ കടവല്ലൂര്‍ സ്വദേശി വിജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അപകടത്തില്‍ ഇരു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.



