27.8 C
Kunnamkulam
Thursday, July 30, 2026
Home Bureaus Perumpilavu പഴഞ്ഞി ഐന്നൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

പഴഞ്ഞി ഐന്നൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

പഴഞ്ഞി ഐന്നൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു. ബുധനാഴ്ച്ച രാവിലെ 7 ന് മൂന്നിന്മേല്‍ കുര്‍ബാന ഉണ്ടായി. വൈകിട്ട്
7ന് സന്ധ്യാനമസ്‌കാരം തുടര്‍ന്ന് വാദ്യമേളങ്ങളും കൊടിയും കുരിശുമായി ഐന്നൂര്‍ സെന്ററിലേക്ക് പ്രദക്ഷിണം, ആശീര്‍വാദം , നേര്‍ച്ചവിതരണം എന്നിവയുണ്ടായി. രാത്രി ആരംഭിച്ച ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകള്‍ പുലര്‍ച്ചെ സമാപിച്ചു. വ്യാഴാഴ്ച്ച രാവിലെ മൂന്നിന്മേല്‍ കുര്‍ബാനയെ തുടര്‍ന്ന് ഉച്ചയോടെ ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു. വൈകിട്ടു എഴുന്നള്ളിപ്പുകള്‍ പള്ളിയിലെത്തി സമാപിച്ചു. പ്രദക്ഷിണം , ആശീര്‍വാദം , പൊതുസദ്യ എന്നിവയുണ്ടായി . പെരുന്നാളിന് വികാരി ഫാ.ജോര്‍ജ് ചാക്കോ , ട്രസ്റ്റി എം.വി.ഷാജി, സെക്രട്ടറി വി.കെ.ജോണ്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!