26.9 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu പെരുമ്പിലാവ് സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി.

പെരുമ്പിലാവ് സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി.

42

കരിക്കാട് പൂങ്കാവനം സ്വദേശി തട്ടാരക്കുന്നത് വീട്ടില്‍ ശിഹാബുദ്ദീനെയാണ് (30) കാപ്പ നിയമപ്രകാരം ജില്ലയ്ക്ക് പുറത്തേയ്ക്ക് നാടുകടത്തിയത്. രണ്ടാം തവണയാണ് ശിഹാബുദ്ദീനെ കാപ്പ നിയമം പ്രകാരം ജില്ലയ്ക്ക് പുറത്തേയ്ക്ക് നാടുകടത്തുന്നത്. തൃശ്ശൂര്‍ റെയിഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍ ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത്. അടിപിടി, ലഹരി വില്പന, ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശിഹാബുദ്ദീന്‍.

ADVERTISEMENT
error: Content is protected !!