24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ബൈക്ക് അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മലപ്പുറത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകന്‍ 20 വയസ്സുള്ള ഫഹദാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് മലപ്പുറത്ത് വച്ചായിരുന്നു അപകടം. മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ഫഹദും ് ഇതേ സ്ഥാപനത്തിലെ അധ്യാപകന്‍ അസ്ലം അഹ്‌സനിയും ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. അസ്ലം അഹസനി അപകടസമയം തന്നെ മരിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!